ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ

റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാാണ് പ്രതികള്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്.

മദ്‌സിറാജുല്‍ മദ്ജലാല്‍ ബീഫാരി, മുഫസല്‍ മൗജൂന്‍ അലി എന്നിവരുടെ വധശിക്ഷ ജിസാനില്‍ ആണ് നടപ്പിലാക്കിയത്. ഇന്ത്യക്കാരന്‍ മുഹമ്മദ് അര്‍സൂഖാനെ കാറില്‍ വിജനമായ സ്ഥലത്തെത്തിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായില്‍ കീടനാശിനി സ്‌പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

Leave a Reply