റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ കരുണാകരന്‍, അഡ്വ. പി ടി തോമസ് എന്നിവരുടെ അനുസ്മരണത്തിന്റെ ഭാഗമായി ഒഐസിസി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി രാവിലെ 8.30ന് ശുമേസി കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കും. വൈകുന്നേരം 6.00ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടക്കുമെന്ന് തൃശൂര്‍ ഒഐസിസി ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാടും ജന സെക്രട്ടറി സോണി പാറക്കലും അറിയിച്ചു.
എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിടി തോമസ് അനുസ്മരണം ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അലി ആലുവ, ജോയിന്റ് കണ്‍വീനര്‍ ജോണ്‍സന്‍ മാര്‍ക്കോസ് എന്നിവര്‍ അറിയിച്ചു.
വൈകീട്ട് 7.00ന് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അമീര്‍ പട്ടണത്തും പ്രോഗ്രാം ചെയര്‍മാന്‍ സജീര്‍ പൂന്തുറയും അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.