റിയാദ്: സൗദിയില്‍ കൊവിഡിന്റെ വകഭേദണ ജെ എന്‍1 വൈറസ് സാന്നിധ്യം കൂടുതല്‍ കണ്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പബ്‌ളിക് ഹെല്‍ത്ത് അതോറിറ്റി. വൈറസ് വ്യാപന അനുപാതം 36 ശതമാനമാണെന്നും അതോറിറ്റി വ്യക്തമാക്കി.
തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ല. കൊവിഡ്19 വൈറസ് വകഭേദങ്ങളില്‍ ഒന്നാണ് ജെ.എന്‍1. ഇത് പുതിയ പകര്‍ച്ചവ്യാധിയാണെന്ന പ്രചാരണം ശരിയല്ല. കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച് പ്രതിരോധം നേടിയവരാണ് രാജ്യത്തുളള ബഹുഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.