ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുളള പ്രതിനിധികള്‍ക്ക് സ്വീകരണം

റിയാദ്: കോഴിക്കോട് ജില്ലയില്‍ നിന്നു ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. ഷഫാദ് അത്തോളി, ഷിഹാബ് കൈതപ്പൊയില്‍, മജു സിവില്‍ സ്‌റ്റേഷന്‍, മുഹമ്മദ് ഇഖ്ബാല്‍, ഷിബി ചാക്കോ കോടഞ്ചേരി, ജംഷീര്‍ ചെറുവണ്ണൂര്‍,അജ്മല്‍ പുതിയങ്ങാടി, മുജീബ് റഹിമാന്‍ കൂടരഞ്ഞി, സാദിഖ് വലിയപറമ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നിന് റഷീദ് കൊളത്തറയും, ജോ. ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളിയെ മോഹന്‍ദാസ് വടകരയും, മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരിക്ക് അസ്‌ക്കര്‍ മുല്ലവീട്ടിലും നിര്‍വാഹക സമിതി അംഗം നാസര്‍ മാവൂരിനെ നയീം കുറ്റിയാടിയും ആദരിച്ചു.

അബ്ദുല്‍ അസീസ് ടി.പി, സത്താര്‍ കാവില്‍, അബ്ദുല്‍ കരീം മാവുര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒമര്‍ ഷരീഫ് ബേപ്പൂര്‍ സ്വാഗതവും അബ്ദു റിഫായി സ്രാങ്കിന്റകത്ത് നന്ദിയും പറഞ്ഞു.

Leave a Reply