സൗദി ജനസംഖ്യയില്‍ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍

റിയാദ്: സൗദി അറേബ്യയിലെ ജനങ്ങളില്‍ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെന്ന് നോര്‍വേയിലെ ഗ്‌ളോബല്‍ സ്റ്റാറ്റസ്‌ഹോട്ടിന്റെ പഠന റിപ്പോര്‍ട്ട്. യുഎഇ, നോര്‍വെ എന്നീ രാജ്യങ്ങളിലും ജനസംഖ്യയുടെ 99 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ലോകത്ത് 530 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ലോകത്ത് 65 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു വര്‍ഷത്തിനിടെ 3.7 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.

അറബ് രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗം കുറവാണ്. ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ 93 ശതമാനവും അമേരിക്കയില്‍ 91.8 ശതമാനം ജനങ്ങളും ദിവസം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് സേവനം ജപ്പാനിലാണ്. എന്നാല്‍ അവിടെ ഉപഭോക്താക്കളുടെ എണ്ണം 82.9 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply