കാനം തൊഴിലാളി വര്‍ഗ്ഗ പോരാളി: ദമ്മാം നവയുഗം

ദമ്മാം: തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനുമാണ് വിടപറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് നവയുഗം സാംസ്‌ക്കാരിക വേദി. കേരളത്തിലെ ഇടതുമുന്നണിയുടെ നെടുംതൂണുകളില്‍ ഒന്നുമാനായിരുന്ന കാനം രാജേന്ദ്രന്റെ ജീവിതം പൊതുപ്രവര്‍ത്തകനു മാതൃകയാണെന്ന അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ദമ്മാമില്‍ നവയുഗം സംഘടിപ്പിച്ച കാനം രാജേന്ദ്രന്‍ അനുസ്മരണ യോഗം പ്രവാസി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഒത്തുചേര്‍ന്ന് ആദരാഞ്ജലി അര്‍പ്പിച്ചു.

ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ അദ്ധ്യക്ഷത വഹിച്ചു. തുഗ്ബ മേഖല സെക്രട്ടറി ദാസന്‍ രാഘവന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
ബഷീര്‍ വേരോട് (നവോദയ), ഇ കെസലിം (ഒ.ഐ.സി.സി), അലികുട്ടി ഒളവട്ടൂര്‍ (കെ.എം.സി.സി), കെ എം ബഷീര്‍ (തനിമ), അബ്ദുള്‍ റഹീം (പ്രവാസി വെല്‍ഫെയര്‍), ഡോ: ഇസ്മായില്‍ (ഡോക്ടര്‍സ് അസോസിയേഷന്‍), പി ടി അലവി, പ്രദീപ്‌കൊട്ടിയം, ഡോ:സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണന്‍, മഞ്ചു മണിക്കുട്ടന്‍, ഉണ്ണി പൂച്ചെടിയില്‍, കദീജ ടീച്ചര്‍, നവാസ് ചൂനാട് എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

ദമ്മാം മേഖല പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ സ്വാഗതവും കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം യോഗത്തില്‍ നന്ദി പറഞ്ഞു. പരിപാടികള്‍ക്ക് പ്രിജി കൊല്ലം, അരുണ്‍ ചാത്തന്നൂര്‍, ഷിബുകുമാര്‍, ബിജു വര്‍ക്കി, ബിനു കുഞ്ഞു, രാജന്‍ കായംകുളം, നന്ദകുമാര്‍, റഷീദ് പുനലൂര്‍, തമ്പാന്‍ നടരാജന്‍, ജോസ് കടമ്പനാട്, രവി ആന്ത്രോട്, കൃഷ്ണന്‍ പ്രേരാമ്പ്ര, ഷഫീക്, സജീഷ് പട്ടാഴി, ഷീബ സാജന്‍, മഞ്ജു അശോക്, സംഗീത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply