Sauditimesonline

watches

പ്രവാവചക ചരിത്രം പ്രമേയമാക്കി ‘മക്കാപുരിയില്‍ അന്ന്’ ആല്‍ബം

റിയാദ്: പ്രവാചക ചരിതം പ്രമേയമാക്കി തയ്യാറാക്കിയ ‘മക്കാപുരിയിയില്‍ അന്ന്’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എംകെ ഫുഡ് മാനേജിംഗ് ഡയറക്ടര്‍ റഹ്മാന്‍ മുനമ്പത്ത്, ജിഎംഎഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. സുലൈമാന്‍ വിഴിഞ്ഞം അധ്യക്ഷത വഹിച്ചു.

വിടപറഞ്ഞ രചന കെടി മുഹമ്മദ് രചിച്ച വരികള്‍ക്ക് സംഗീതം നില്‍കിയത് അമീര്‍ഷ പാലത്തിങ്ങല്‍ ആണ്. സംവിധാനം മജീദ് മാനു, ആലാപനം റൈഹാന മുത്തു, ഓര്‍ക്കസ്ട്ര രാജീവ് റാം, കാമറ ജലീല്‍ തിരൂരങ്ങാടി, എഡിറ്റിംഗ് ഫാരിസ് എന്നിവരാണ് നിര്‍വഹിച്ചത്.

ജയന്‍ കൊടുങ്ങല്ലൂര്‍, ഷാജി മഠത്തില്‍, ഷാജഹാന്‍ പാണ്ട, നാസര്‍ ലൈസ്, സത്താര്‍ മാവൂര്‍, ഗഫൂര്‍ ഹരിപ്പാട്, ജലീല്‍ കൊച്ചിന്‍, അബ്ദുല്‍ സലിം അര്‍ത്തിയില്‍, നാസര്‍ വണ്ടൂര്‍ ഉണര്‍വ്വ്, നയീം, നൗഫല്‍ കോട്ടയം, നൗഫല്‍ വടകര, ബാബു വാളപ്ര, പവിത്രന്‍, ഇസ്മായില്‍ വണ്ടൂര്‍, ബീഗംനാസര്‍, മനാഫ് ചേളാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മജീദ് കെപി സ്വാഗതവും ബനൂജ് പൂക്കോട്ടുംപാടം നന്ദിയും പറഞ്ഞു.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top