Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സ്വദേശിവത്ക്കരണം ചെറുകിട, ഇടത്തരം വ്യാപാര മേഖലകളില്‍

റിയാദ്: സൗദിയിലെ ചെറുകിട, ഇടത്ത ഗ്രോസറി ഷോപ്പുകളില്‍ രണ്ടാം ഘട്ട സൗദിവത്കരണം പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷം അനുവദിച്ച സമയപരിധിക്ക് ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്.

300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറയാത്ത കടകളും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത മിനി മാര്‍ക്കറ്റുകളും സൗദിവത്കരണത്തിന്റെ പരിധിയില്‍ വരും. പാക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍, ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക്, പേപ്പര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളും സൗദിവത്കരണത്തിന്റെ പരിധിയില്‍ വരും. തൊഴിലന്വേഷകരായ സ്വദേശി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുക, അവര്‍ക്ക് പരിശീലനം നല്‍കുക, തൊഴില്‍ സ്ഥിരതക്ക് അവസരം നല്‍കുക എന്നിവ പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളില്‍ 50 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാണ്. കസ്റ്റമര്‍ അക്കൗണ്ടന്റ്, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ് എന്നീ തസ്തികകള്‍ നേരത്തെ സ്വദേശിവത്കരണം ബാധകമാക്കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top