റിയാദ്: രണ്ടു വര്‍ഷം നീണ്ട രാജ്യാന്തര വിമാന സര്‍വീസ് ഇന്ത്യ പിന്‍വലിച്ചു. ഇതോടെ മാര്‍ച്ച് 27 മുതല്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കൊവിഡിനു മുമ്പ് നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ വിമാന കമ്പനിക വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇതോടെ ജിസിസി രാജ്യങ്ങളിലേക്കു ഇന്ത്യയില്‍ നിന്നുളള വിമാന നിരക്ക് ഗണ്യമായി കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരള സെക്ടറിലേക്ക് 700-800 റിയാല്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. എന്നാല്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുളള നിരക്കില്‍ കുറവു വന്നിട്ടില്ല. എല്ലാ വിമാന കമ്പനികളും ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതോടെ നിരക്കു കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.