
ബുറൈദ: റിയല്‍ സ്റ്റാര്‍ ഫുട്ബാള്‍ ക്ലബ് സംഘടിപ്പിച്ച ഫുട്ബാള്‍ മേള സമാപിച്ചു. ആവേശകരമായ ഫൈനല്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ടൈബ്രേകറില്‍ അനസ് മുബാറക് നയിച്ച പിങ്ക് സ്റ്റാര്‍ ബുറൈദ കരുത്തരായ ബ്ലൂ സ്റ്റാര്‍ ബുറൈദയെ തോല്‍പിച്ചു കിരീടം നേടി.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സാജിദിനെയും ഗോള്‍കീപ്പറായി റാഫി പട്ടാമ്പിയെയും തെരഞ്ഞെടുത്തു. മികച്ച സ്‌റ്റോപ്പര്‍ ബാക്കിനുള്ള ഉപഹാരം ഷബീബ് മൂര്‍ക്കനാട്, സിയാദ് ചെറുകര എന്നിവര്‍ പങ്കിട്ടു. ഫര്‍ഹാന്‍ ശാക്കിര്‍ ആണ് എമേര്‍ജിങ് പ്ലയെര്‍.

ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച് പുരസ്‌കാരം സുബൈര്‍ ഹുദൈബി നേടി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവതാരം രഹാന്‍ നാലകത്തിനെ ചടങ്ങില്‍ ആദരിച്ചു പരിപാടികള്‍ക്ക് സഫാരി ജംഷീര്‍, ശരീഫ് പട്ടാമ്പി, സുബൈര്‍ സാന്‍ഫോഡ്, റംഷാദ് മണ്ണാര്‍ക്കാട്, റയീസ് മഞ്ചേരി, ഷെറിന്‍ കൊച്ചി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






