റിയാദ്: ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്ലേറ്റില്‍ സാല്‍മൊനെല്ല ബാക്ടീരിയ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൗദി വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി ഫുഡ് ആന്റ് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി. യൂറോപ്പില്‍ ചേക്‌ളേറ്റ് കഴിച്ച കുട്ടികളില്‍ ബാക്ടീരിയ കണ്ടെത്തിയിരുന്നു
അതേസമയം, സൗദി മാര്‍ക്കറ്റില്‍ ഇന്ത്യ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത കിന്‍ഡര്‍ ചോക്ലേറ്റുകള്‍ ലഭ്യമാണ്. ഇതില്‍ സാല്‍മൊനെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. ബെല്‍ജിയം നിര്‍മിത കിന്‍ഡര്‍ സര്‍പ്രൈസ് ഭക്ഷിക്കരുതെന്നും ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.