റിയാദ്: പ്രവാസം സമ്മാനിച്ച അര്‍ബുദ രോഗവുമായി തൃശൂര്‍ സ്വദേശി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ മടങ്ങി. 44 വര്‍ഷം പ്രവാസിയായ കൊടുങ്ങല്ലൂര്‍ പളളിനട ജമാല്‍ മുഹമ്മദ് കുഞ്ഞി (66) ആണ് വെറും കയ്യോടെ മടങ്ങിയത്. ജമാല്‍ അവസാനം നാട്ടില്‍ പോയത് 18 വര്‍ഷം മുമ്പാണ്. റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്നു. 2004ല്‍ പുതിയ വിസയില്‍ വന്നതോടെയാണ് പ്രവാസം ദുരിതമായി മാറിയത്. സ്വകാര്യ ടാക്‌സി സര്‍വീസ് നടത്താന്‍ സ്വന്തമായി കാര്‍ വാങ്ങി.
ഇതില്‍ ക്ഷുഭിതനായ സ്‌പോണ്‍സര്‍ ഓടിപ്പോയതായി റിപ്പോര്‍ട്ട് ചെയ്തു. ഹൂറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ കാര്‍ ഓടിച്ച് വരുമാനം കണ്ടെത്താമെന്ന സ്വപ്നം പൊലിഞ്ഞു. തവണ വ്യവസ്ഥയില്‍ എടുത്ത കാറിന്റെ തിരിച്ചടവും മുടങ്ങി. ഹൂറൂബിന് പുറമെ കാര്‍ കമ്പനിയുടെ നിയമ നടപടി തുടങ്ങി. ഇതോടെ യാത്രാ വിലക്കും നേരിട്ടു. ഇതിനിടെ സ്വദേശി വനിത അവരുടെ വീട്ടില്‍ ജോലി നല്‍കി. അവര്‍ മരിച്ചതോടെയാണ് ജമാല്‍ പെരുവഴിയിലായത്. ഒരു വര്‍ഷം മുമ്പാണ് ആമാശയ അര്‍ബുദം സ്ഥിരീകരിച്ചത്. അര്‍ബുദം ഗുരുതരമായതോടെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടു. ഇന്ത്യന്‍ എംബസിയുടെ സഹായവും തേടി. ഇതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്.
കേരള സര്‍ക്കാരും നോര്‍ക്ക റൂട്‌സും ഇടപെട്ട് തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മുമ്പോട്ടുളള ജീവിതം പ്രതിസന്ധിയിലായ ജമാല്‍ സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് മടങ്ങിയത്. ഷിഹാബ് കൊട്ടുകാട്, സഗീര്‍ അന്തരത്തറ, അമീര്‍ പുതിയകാവ്, റോഷന്‍ പുന്നിലത്ത്, ഷിഹാസ് പുതിയകാവ്, റഫീഖ് കൊടുങ്ങല്ലൂര്‍, ഖലീല്‍ കൊച്ചി, മാലിക് എടത്തുരുത്തി, എ ടി ഫൈസല്‍ വാടാനപ്പളളി എന്നിവരുടെ സഹായത്തോടെയാണ് ജമാല്‍ നാട്ടിലേക്ക് മടങ്ങിയത്.
ചികിത്സാ സഹായം ജമാല്‍ മുഹമ്മദ് കുഞ്ഞി, എക്കൗണ്ട് നമ്പര്‍ 99982100881276, ഫെഡറല്‍ ബാങ്ക്, എഫ്ഡിആര്‍എല്‍0001388, കൊടുങ്ങല്ലൂര്‍, തൃശൂര്‍ എന്ന നമ്പരില്‍ അയക്കണന്നെ് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.