Sauditimesonline

toofan
'ഓപ്പറേഷന്‍ തുഫാന്' ഐക്യദാര്‍ഢ്യം; വീര്യം കുറഞ്ഞ മദ്യവിതരണം അനുവദിക്കരുത്

ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെയാണ് ഇന്ത്യക്കാരിയായ ഗൈനക്കോളജിസ്റ്റ് ഡോ. സത്യഭാമ മരിച്ചത്. 20 വര്‍ഷങ്ങളായി റിയാദ് അല്‍ഫലാഹ് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കുന്ന തമിഴ്‌നാട് സ്വദേശിയായ ഡോക്ടര്‍ മലയാളികള്‍ക്കിടയിലും അറബ് വംശജര്‍ക്കിടയിലും പ്രശസ്തയാണ്. സൗദി ജര്‍മന്‍ ആശുപത്രിയില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ബ്രിട്ടനിലുള്ള മകന്‍ ഡോ. വരുണ്‍ നാളെ റിയാദിലെത്തും. അമേരിക്കയിലുള്ള മറ്റൊരു മകന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top