റിയാദ്: ഷിഫ മലയാളി സമാജം (ഫൗണ്ടേഴ്‌സ്) ഒരുക്കുന്ന ഇഫ്താര്‍ വിരുന്ന് ഏപ്രില്‍ 22ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഷിഫയിലെ സമാജം ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലാണ് ഇഫ്താര്‍ സംഗമം. ഷിഫയിലെ സാധാരണ പ്രവാസികളോടൊപ്പം റിയാദിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഇസ്ലാഹി സെന്ററിലെ മത പണ്ഡിതന്മാര്‍ റമദാന്‍ സന്ദേശം നല്‍കും. ഇഫ്താര്‍ സംഗമം വിജയിപ്പിക്കുന്നതിന് സെക്രട്ടറി രാജു നാലുപറയിലിന്റെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റി രൂപീകരിച്ചതായും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.