റിയാദ്: അത്താഴ സംഗമം ഒരുക്കി യവനിക കലാ സാംസ്‌ക്കാരിക വേദി. ബത്ഹ അപ്പോളോ ഡിമോറ ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സാമൂഹിക, സാംസ്‌ക്കാരിക രംഖത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മീഡിയ പ്രതിനിധി നസിറുദ്ദീന്‍ ഉല്‍ഘാടനം ചെയ്തു. ബഷീര്‍ നന്മ റംസാന്‍സന്ദേശം നല്‍കി. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.
വ്രത നാളുകളില്‍ അത്താഴ വിരുന്നൊരുക്കി സ്‌നേഹവും സൗഹൃദവും പങ്കുവെക്കാനുളള അവസരം വര്‍ഷങ്ങള്‍ക്കു മുമ്പ് റിയാദില്‍ തുടക്കം കുറിച്ചത് യവനികയാണ്. സലീംകളക്കര, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട്, വല്ലി ജോസ്, മുഹമ്മദ് ഖാന്‍,ഷാബിന്‍ ജോര്‍ജ്, അയ്യൂബ് കരുപ്പടന്ന, ഷിബു ഉസ്മാന്‍, ഷാജഹാന്‍ ചാവക്കാട്,ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, റഹ് മാന്‍ മുനമ്പത്ത്, സലീം അര്‍ത്തിയില്‍, അമീര്‍ പട്ടണത്ത്, മുജീബ് കായംകുളം, ജോസ് ആന്റണി, ഷൗക്കത്ത് ബസ്റ്റ് കാര്‍ഗോ, അഷറഫ് മൂവാറ്റുപുഴ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നാസര്‍ ലെയ്‌സ് സ്വാഗതവും അബ്ദുല്‍ സലാംഇടുക്കി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.