
റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ ഇഫ്താര്‍ മീറ്റും അംഗത്വ വിതരണവും സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പും നടന്നു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അഫ്‌സല്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചി ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണം ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട് നിര്‍വഹിച്ചു.

റഷീദ് ഇബ്രാഹിം, നെബീല്‍ കല്ലമ്പലം, രാജേഷ് കണ്ണൂര്‍, നിഷാന്ത് കാഞ്ഞിരത്തിങ്കല്‍, മുസ്തഫ ആതവനാട്, ബിജു അരീക്കോട്, ഫൈസല്‍ ബാബു, അബ്ദുല്‍ സലാം, ഫസലു തിരുവനന്തപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സുബൈര്‍ കുപ്പം സ്വാഗതവും ട്രഷറര്‍ ഹാസിഫ് കളത്തില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
