ജിദ്ദ: സ്‌നേഹവും സൗഹൃദവും പങ്കുവെച്ച ഇഫ്താര്‍ സംഗമത്തിന് വേദിയൊരുക്കി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി. ജിദ്ദ ഷറഫിയ്യ ദാന ഇന്റര്‍നാഷണല്‍ കാര്‍ഗോ കോമ്പൗണ്ടില്‍ നടന്ന സംഗമത്തില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പരിപാടിയില്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് ആലുങ്ങല്‍ സംഗമം ഉദ്ഘാടനം ചെയ്തു.
പുണ്യറമദാനില്‍ വ്രതാനുഷ്ഠത്തിലൂടെ കൈവരിക്കുന്ന വിശുദ്ധിയും സമൃധിയുടെ പ്രതീകമായ വിഷുവും പ്രത്യാശ പ്രധാനം ചെയ്യുന്ന ഈസ്റ്ററും മാനവരാശിക്ക് നല്‍കുന്ന സന്ദേശം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാന്‍ സാമൂഹ്യ സംഘടനകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി നേതാവ് അബ്ദുല്‍മജീദ് നഹ, നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, കെഎംസിസി നേതാക്കളായ സീതി കൊളക്കാടന്‍, നാസര്‍ വെളിയംകോട്, അല്‍ഗാംദി ട്രേഡിങ്ങ് കമ്പനി ജനറല്‍ മാനേജര്‍ ഫര്‍ഷാദ് കാരി എന്നിവര്‍ പ്രസംഗിച്ചു.
ഒഐസിസി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റിയുടെ ‘സാന്ത്വനം 2022’ പദ്ധതിയുടെ ഭാഗമായുള്ള തയ്യല്‍ മെഷീന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഉണ്ണീന്‍ പുലാക്കല്‍ യു. എം. ഹുസൈന് കൈമാറി നിര്‍വ്വഹിച്ചു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി നേതാവ് ഒ.എം. നാസറിനുള്ള സ്‌നേഹോപഹാരം പ്രസിഡന്റ് ഹക്കീം പാറക്കല്‍ സമ്മാനിച്ചു.
ഹുസൈന്‍ ചുള്ളിയോട്, മുസ്തഫ പെരുവള്ളൂര്‍, അലവി ഹാജി കാരിമുക്ക്, ഇബ്രാഹിം പേങ്ങാടന്‍, കുഞ്ഞിമുഹമ്മത് കൊടശ്ശേരി, അഷ്‌റഫ് അഞ്ചാലന്‍, ആസാദ് പോരൂര്‍, സാഹിര്‍ വാഴയില്‍, അസ്‌കര്‍ കാളികാവ്, ഉമ്മര്‍ മങ്കട, മുജീബ് പാക്കട, അബ്ദുറഹ്മാന്‍ വേങ്ങര, റഫീഖ് കാവുങ്ങല്‍, ഫിറോസ് കന്നങ്ങാടന്‍, നൗഷാദ് ചാലിയാര്‍, റഹീം മേക്കമണ്ണില്‍, ഇസ്മായില്‍ കൂരിപ്പൊയില്‍, അഷ്ഫാഖ് പുള്ളാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. സിഎം അഹമ്മദ് സ്വാഗതവും ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.