റിയാദ്: പ്രശസ്ത മാന്ത്രികനും പ്രഭാഷകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് റിയാദ് സന്ദര്‍ശിക്കുമെന്ന് വേള്‍ഡ് മലയാളീ കൗണ്‍സില്‍ റിയാദ് പ്രോവിന്‌സ് കമ്മറ്റി അറിയിച്ചു. മെയ് 27ന് നടക്കുന്ന സമ്മര്‍ ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് സന്ദര്‍ശനം. ഫെസ്റ്റ് പ്രചാരണ പോസ്റ്റര്‍ പ്രകാശനം കഥാകാരന്‍ ജോസഫ് അതിരുങ്കല്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ഡോ. ജയചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
സൗദിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും നടത്തുന്ന ‘മമ്മി ആന്‍ഡ് മി ക്വിസ് ടൈം 2022’ മെഗാ ഫൈനല്‍ സമാപന സമ്മേളനത്തില്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. റിയാദിലെ തെരഞ്ഞെടുത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് വേള്‍ഡ് മലയാളീ കൗണ്‍സില്‍ അവാര്‍ഡുകളും അദ്ദേഹം സമ്മാനിക്കും. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ നിജാസ് പാമ്പാടിയില്‍, അബ്ദുല്‍സലാം ഇടുക്കി എന്നിവര്‍ പ്രസംഗിച്ചു. ജയകുമാര്‍ ബാലകൃഷ്ണ, രാജേന്ദ്രന്‍ പാലാ, കെ കെ. തോമസ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.