Sauditimesonline

KOZHIKODE PRAVASI
അത്താഴ വിരുന്നും യാത്രയയപ്പും

നോര്‍ക്ക റൂട്‌സ് പദ്ധതികള്‍; കോഴിക്കോടന്‍സ് വെബിനാര്‍ ഏപ്രില്‍ 22ന്

റിയാദ്: പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും ഉള്‍പ്പെടെ നോര്‍ക്ക റൂട്‌സിന്റെയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെയും ക്ഷേമപദ്ധതികളില്‍ അവബോധം ഉണ്ടാക്കുന്നതിന വെബിനാര്‍ സംഘടിപ്പിക്കുന്നു. റിയാദ് കോഴിക്കോടെന്‌സിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 22 ന് വെള്ളി സൗദി സമയം ഉച്ചക്ക് 1.15ന് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടിയെന്ന് കോഴിക്കോടെന്‍സ് ചീഫ് ഓര്‍ഗനൈസര്‍ ഹര്‍ഷദ് ഫറോക്ക് അറിയിച്ചു. ശ്രീലത ടി.സി (അസിസ്റ്റന്റ് മാനേജര്‍ നോര്‍ക്ക റൂട്‌സ്, അനീഷ് ടി (സെന്റര്‍ മാനേജര്‍ നോര്‍ക്ക റൂട്‌സ് മേഖല ഓഫീസ്, കോഴിക്കോട്), ടി. രാകേഷ് (ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്, കോഴിക്കോട്) എന്നിവര്‍ പങ്കെടുക്കും.

നോര്‍ക്കറൂട്‌സ് ഉദ്യോഗസ്ഥരുമായി നേരിട്ട് സംശയ നിവാരണം നടത്താനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹര്‍ഷാദ് ഫറോക്ക് ( 0564047457), ഫൈസല്‍ പൂനൂര്‍ (055 620 3046), അബ്ദുല്‍ മജീദ് പൂളക്കാടി (0576077676) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top