റിയാദ്: ശിഫാ വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ റഷീദ് കൊളമ്പന്റെ ഖുര്‍ആന്‍ പാരായണത്തോടെ സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് അബ്ദുല്‍ കരീം പുന്നല അദ്ധ്യക്ഷത വഹിച്ചു.
ശിബു പത്തനാപുരം ഉദ്ഘാടനം ചെയ്തു. മതപ്രബോധന കേന്ദ്രത്തിലെ അബ്ദുറഹ്മാന്‍ റമദാന്‍ സന്ദേശം നല്‍കി. നാസര്‍ ലൈസ്, ബാബു കൊടുങ്ങല്ലൂര്‍, സിനാന്‍ സിയാങ്കണ്ടം, റിയാസ് പുനലൂര്‍, സുനീര്‍ കൊല്ലം എന്നിവര്‍ ആശംസ നേര്‍ന്നു.
ചികില്‍സാ ധന സഹായം അലി ഷോര്‍ണൂര്‍ സുലൈമാന്‍ മണ്ണാര്‍ക്കാടിന് കൈമാറി. അജിത് കുമാര്‍ കടയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു. ഇബ്രാഹീം പട്ടാമ്പി സഹല്‍ ഫാറുഖ് മൊയ്തു കാസര്‍കോട് സെയ്യിദ് ചേലാമ്പ്ര,ജേക്കബ്ബ് കോട്ടയം അബ്ദു കരീം കൊടുപ്പുറം, അബു ചേലാമ്പ്ര, മുഹമ്മദ് കുട്ടി, അലി മണ്ണാര്‍ക്കാട്, തുളസി കൊട്ടാരക്കര, ഷാജി കൊട്ടിയം, ശെരീഫ് കുണ്ടറ,ബഷീര്‍ ചേലാമ്പ്‌റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.