Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

യുഎഇ ഗ്രീന്‍ വിസ പ്രഖ്യാപിച്ച; സ്‌പോണ്‍സര്‍ ആവശ്യമില്ല

ദുബായ്: യുഎഇ പുതിയ വീസ നയം പ്രഖ്യാപിച്ചു. ജോലി, സന്ദര്‍ശനം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെയും വീസകള്‍ അനുവദിക്കും. വിവിധ കാലദൈര്‍ഘ്യമുള്ള വീസകളും ലഭ്യമാക്കും. തൊഴില്‍, ബിസിനസ്, വിനോദം, ഫാമിലി വിസിറ്റ്, താല്‍ക്കാലിക ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വീസ ലഭ്യമാക്കുക. വീസകള്‍ക്ക് സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യവും ലഭിക്കും. ആദ്യം അനുവദിക്കുന്ന വീസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇയിലുളള തൊഴില്‍ അവസരങ്ങളില്‍ തൊഴില്‍ നൈപുണ്യമുളളവരെ ലഭ്യമാക്കുന്നതിന് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസയാണ് ശ്രദ്ധേയമായ പ്രഖ്യാപനമാണ് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചത്. ലോകത്തെ മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. ബിരുദമാണ് ഗ്രീന്‍ വിസ നേടാനുളള അടിസ്ഥാന യോഗ്യത.

നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരെ ആകര്‍ഷിക്കുന്നതിന് പ്രത്യേക സ്‌പോണ്‍സര്‍ ആവശ്യമില്ല. നിക്ഷേപകര്‍ക്ക് ബിസിനസ് വിസയില്‍ യുഎഇയിലെത്തി നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താം.

വിനോദ സഞ്ചാരികള്‍ക്ക് അഞ്ച് വര്‍ഷം കാലവധിയുള്ള വിസ അനുവദിക്കും. ഇത്തരം വിസകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കും. തുടര്‍ച്ചയായി 90 ദിവസം രാജ്യത്ത് താമസിക്കണം. കാലാവധി കഴിഞ്ഞാല്‍ വീണ്ടും 90 ദിവസത്തേക്ക് വീസ ദീര്‍ഘിപ്പിക്കും. വര്‍ഷം പരമാവധി 180 ദിവസമാണ് രാജ്യത്ത് താമസിക്കാന്‍ അനുമതി. ഇത്തരം വിസകള്‍ക്കും സ്‌പോണ്‍സര്‍ ആവശ്യമില്ല. വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടില്‍ 4000 ഡോളറിന് തതുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.

ഫാമിലി വിസിറ്റ് വിസ നേടുന്നതിനും സ്‌പോണ്‍സര്‍ ആവശ്യമില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിന് ഇത്തരം വീസകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

യുഎഇയില്‍ താത്കാലിക ജോലികള്‍ക്കും വിസ അനുവദിക്കും. പ്രൊബേഷന്‍, പ്രൊജക്ടുകള്‍ എന്നിവക്ക് തൊഴില്‍ തേടി എത്തുന്നവര്‍ക്കാണ് താല്‍ക്കാലിക വീസ. ഇതിന് സ്‌പോണ്‍സര്‍ നിര്‍ബന്ധമാണ്. തൊഴിലുടമയില്‍ നിന്നുള്ള താത്കാലിക തൊഴില്‍ കരാര്‍, ജോലിയുടെ സ്വഭാവം വിശദമാക്കുന്ന ഡോകുമെന്റ്, ഹെല്‍ത് സര്‍ട്ടിഫിക്കേറ്റ് എന്നിവ ഹാജരാക്കണം.

വിവിധ കോഴ്‌സുകളില്‍ പഠനം, പരിശീലനം, ഇന്റേണ്‍ഷിപ് എന്നിവക്കായി രാജ്യത്ത് എത്തുന്നവര്‍ക്കും വീസ അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് വിസ അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്കും വീസകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top