
റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ഏപ്രില്‍ 29 വരെ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍ മുന്നറിയിപ്പ് നല്‍കി. മലമുകളില്‍ നിന്നുളള വെളളപ്പാച്ചില്‍ താഴ്‌വരകളില്‍ അപകടം സൃഷ്ടിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അസീര്‍, അല്‍ബാഹ, നജ്‌റാന്‍, പടിഞ്ഞാറന്‍ പ്രവിശ്യ, അല്‍ഖസീം, റിയാദ്, ദമ്മാം, ഹായില്‍, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി എന്നിവിടങ്ങളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴ, ഇടിമിന്നല്‍ എന്നിവക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്.
അതിനിടെ, അല്‍ ബാഹയിലെ അല്‍ അഖീഖ് വറാഖ് പ്രദേശത്ത് ഒഴുക്കില്‍പെട്ട സ്വദേശി പൗരന്റെ പിക് അപ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ആടുകളുമായി സഞ്ചരിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ടത്. ടാങ്കര്‍ ലോറിയിലെത്തിയ യുവാക്കളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






