
റിയാദ്: സൗദിയിലെ പ്രമുഖ ആതുരാലയ ശൃംഖല അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് റിയാദില്‍ ഇഫ്താര്‍ സംഗമം ഒരുക്കി. സ്‌നേഹവും സൗഹൃദവും പരിസ്പരം പങ്കുവെക്കാനുളള അവസരമാണ് ഇഫ്താര്‍ സംഗമങ്ങളെന്ന് അതിഥികളെ അഭിസംബോദന ചെയ്ത അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയ0റക്ടര്‍ ഡോ. അഹമദ് ആലുങ്ങല്‍ പറഞ്ഞു. ആതുര സേവന രംഗത്ത് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതോടൊപ്പം നിരവധി സാമൂഹിക ഉത്തരവാദിത്തങ്ങളും അല്‍ അബീര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ ജംഷിദ് അഹമദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സലാമതക് പ്രിവിലെജ് കാര്‍ഡിനെ സംബന്ധിച്ച് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂടിവ് മന്‍ഹജ് സലിം വിശദീകരിച്ചു. കാര്‍ഡ് നേടുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് സലാമതക് കാര്‍ഡെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ എന്റര്‍െൈന്‍മെന്റ് അതോറിറ്റി കോ ഓര്‍ഡിനേറ്റര്‍ നൗഷിന്‍ അഹമദ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍ രാം പ്രസാദ്, പൗര പ്രമുഖരായ ഉമര്‍ ശൈഖ്, ആദില്‍ ശൈഖ്, റിയാദ് ടിക് ടോക ചങ്ക്‌സ് കൂട്ടായമ് കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

റീജിയനല്‍ മാനേജര്‍ ബിജു, ബത്ഹ ബ്രാഞ്ച് ഓപറേഷന്‍ മാനേജര്‍ ഷംസീര്‍, റൗദ ഓപറേഷന്‍ മാനേജര്‍ ഹൈദര്‍ അലി, ഷുമൈസി ഓപറേഷന്‍ മാനേജര്‍ ജോസ് പീറ്റര്‍, മന്‍ഫുഅ ഓപറേഷന്‍ മാനേജര്‍ വിനീത്,ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ജോബി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ ഖമറുദ്ദീന്‍ സ്വാഗതവും ഡോ. മുഹമ്മദ് ഇമ്രാന്‍ നന്ദിയും പറഞ്ഞു. സീനിയര്‍ ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ആശിഖ് എം അഷ്‌റഫ് അവതാരകനായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






