Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അസീസിയ യൂണിറ്റിന് പുതിയ ഭാരവാഹികള്‍

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അസീസിയ യൂണിറ്റിന് പുതിയ നേതൃത്വം. സെന്‍ട്രല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ അസീസിയ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസയില്‍ ചേര്‍ന്ന യൂണിറ്റ് കണ്‍വെന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ എം സുബൈര്‍ (പ്രസിഡന്റ്), മാസിന്‍ മുഹമ്മദലി (ജന. സെക്രട്ടറി), മുഹമ്മദലി (ട്രഷറര്‍), മുജീബ് എടവണ്ണ, യൂസഫ് പറമ്പത്ത് (വൈസ് പ്രസിഡന്റുമാര്‍), അഹ്മദ് ജാബിര്‍, അമീര്‍ അരൂര്‍, (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.

സക്കീര്‍ കെ.എം (വളണ്ടിയര്‍ ക്യാപ്റ്റന്‍ ), അസ്‌ലം ചാലിയം (ദഅവാ കണ്‍വീനര്‍), മുനീബ് ഒളവണ്ണ (ലേണ്‍ ദി ഖുര്‍ആന്‍), സാജിദ് കൊച്ചി (ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ) എന്നിവരെയും തെരഞ്ഞെടുത്തു. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സ്വലാഹി കമ്മിറ്റിയെ പ്രഖ്യാപിച്ചു. മുഹമ്മദ് സുല്‍ഫിക്കര്‍, അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, റഷീദ് വടക്കന്‍, ഹസനുല്‍ ബന്ന, നൗഷാദ് മടവൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top