Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

ഒഐസിസി കെ ശങ്കരനാരായണന്‍ അനുസ്മരണം

റിയാദ്: കക്ഷി രാഷ്ട്രീയത്തിന് അതീതമായി സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃകയായ വ്യക്തിത്വമാണ് കെ. ശങ്കര്‍നാരായണന്‍ എന്ന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി. കറ കളഞ്ഞ മതേതരവാദിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ട്ടവുമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും അനുശോചന യോസം അഭിപ്രായപ്പെട്ടു.

ബത്ഹ അപ്പോള ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പാറശനികടവ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധിക്ക് കല്ലുപറമ്പന്‍, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍കാട്, ജനറല്‍ സെക്രട്ടറി യഹിയ കൊടുങ്ങലൂര്‍, ജില്ല അധ്യക്ഷന്‍മാരായ സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്, ഷുക്കൂര്‍ ആലുവ, സകീര്‍ ദാനത്, നാസര്‍ വലപ്പാട്, രാജു ആലപ്പുഴ എന്നിവര്‍ കെ ശങ്കരനാരയണനെ അനുസ്മരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top