റിയാദ്: വഴിക്കടവ് നിവാസികളുടെ കൂട്ടായ്മ റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ്മ ഇഫ്താര്‍ സംഗമം നടത്തി. ഷിഫ റഹ്മാനിയ ഹോട്ടലില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡണ്ട് സൈനുല്‍ ആബിദ് അദ്യക്ഷത വഹിച്ചു. റിവ സൗജനയമായി അംഗങ്ങള്‍ക്ക് നല്‍കുന്ന നോര്‍ക്ക കാര്‍ഡിന്റെ ആവശ്യകത, പ്രവാസി വെല്‍ഫെയര്‍ ഫണ്ട് അംഗത്വം എന്നിവ സംഗമത്തില്‍ വിശദീകരിച്ചു. പതിനഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ വഴിക്കടവ് കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ങ്ങ് താങ്ങായി പ്രവര്‍ത്തിക്കാന്‍ കൂട്ടായ്മക്ക് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
ജീവകരുണ്യ പ്രവര്‍ത്തകനും റൈസ് ബാങ്ക് സ്ഥാപകനുമായ ടി.വി. എസ് സലാമിനെ ചടങ്ങില്‍ ആദരിച്ചു. ദര്‍ശന ടിവി ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍, ഉമ്മര്‍ അമാനത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലാഹുദ്ദീന്‍, ശ്രീജിത്ത്, ഫൈസല്‍ മാളിയേക്കല്‍, അന്‍സാര്‍ ചരലന്‍, ചെറിയാപ്പു കടൂരാന്‍, സത്താര്‍ തംമ്പാലക്കോടന്‍, വാപ്പു പുതിയറ, നിസാബ് മുണ്ട, ജോണ്‍സന്‍ മണിമൂളി എന്നിവര്‍ നേതൃത്വം നല്‍കി. റിവ ജനറല്‍ സെക്രട്ടറി ഹനീഫ പൂവത്തിപൊയില്‍ സ്വാഗതവും പ്രോഗ്രാം കവീനര്‍ റഷീദ് തമ്പലക്കോടന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.