Sauditimesonline

kripa photo
നാടിന്റെ വികസനത്തിന് പ്രവാസികളുടെ ഊര്‍ജ്ജം വിലമതിക്കാനാവാത്തത്: മന്ത്രി എം. ലിജു

അഗതികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഷംസു ഹാജി

ജിദ്ദ: രണ്ട് പതിറ്റാണ്ടായി അഗതികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കാന്‍ കഴിഞ്ഞതിന്റെ ആത്മ നിര്‍വൃതിയലാണ് മലയാളിയായ സി സി ഷംസു ഹാജി. ശാരാ ഹിറാ അല്‍ നഈം സ്ട്രീറ്റിലെ മസ്ജിദ് അല്‍ ഹൈറിലാണ് ഇഫ്താര്‍ ഒരുക്കുന്നത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ സ്വദേശിയാണ് ഷംസു ഹാജി. ഐ സി സി സ്ഥാപക അംഗം, പെരുവള്ളൂര്‍ ഒ ഐ സി സി വൈസ് പ്രസിഡന്റ്, പരപ്പാറ ജുമാ മസ്ജിദ് മഹല്ല് ഗള്‍ഫ് കമ്മറ്റി പ്രസിഡന്റ്, തണല്‍ ചാരിറ്റി ജിദ്ദ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഷംസു ഹാജി സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിശബ്ദ സേവനമാണ് അനുഷ്ടിക്കുന്നത്.

ഇരുന്നൂറിലധികം പേര്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്. ഇത് വലിയ ഭാഗ്യമാണെന്നും സ്‌പോണ്‍സര്‍ ഖാലിദ് അബ്ദുല്‍ അസീസ് ഹിഫ്‌നിയുടെ പിന്തുണയോടെയാണ് ഇഫ്താര്‍ വിരുന്നൊരുക്കാന്‍ പ്രചോദനമെന്നും ഷംസു ഹാജി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top