
റിയാദ്: ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രശില്പിയായിരുന്നു രാജീവ് ഗാന്ധിയെന്ന് റിയാദ് ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയെ മുന്‍ നിരയിലെത്തിക്കുന്നതിനും ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ നിരന്തരം പരിശ്രമിക്കുകയൂം ചെയ്ത അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചത്. ആരോഗ്യ, വാര്‍ത്ത വിനിമയ രംഗത്തു വന്‍ പുരോഗതി നേടിയെടുക്കാന്‍ പരിശ്രമിച്ച നവ ഭാരത ശില്പിയാണ് രാജീവ് ഗാന്ധി. ജനാതിപത്യ വ്യവസ്ഥിതിയെ പരിഷ്‌കരിച്ച് പഞ്ചായത്ത് നഗരപാലിക ബില്ലിലൂടെ താഴെ തട്ടിലുളള ജനങ്ങള്‍ക്ക് അധികാരം കൈമാറിയ വിപ്ലവകരമയ തീരുമാനങ്ങള്‍ രാജീവ് ഗാന്ധിയെ വ്യത്യസ്ഥനാക്കുന്നുവെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്‌രമിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ അനുസ്മരണ പ്രഭാഷണം നടത്തി. നൗഷാദ് ആലുവ ആമുഖ പ്രസംഗം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാഫീഖ് കിനാലൂര്‍, ഗ്ലോബല്‍ സെക്രട്ടറി റഷീദ് കൊളത്തറ, സിദ്ധിഖ് കല്ലുപറമ്പന്‍, ശിഹാബ് കൊട്ടുകാട്, ജില്ലാ ഭാരവാഹികളായ സജീര്‍ പൂന്തുറ, സുരേഷ് ശങ്കര്‍, കെ.കെ. തോമസ്, സകീര്‍ ദാനത്ത്, ശുകൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, കരീം കൊടുവള്ളി, ഷാജി മഠത്തില്‍, വിന്‍സെന്റ് ജോര്‍ജ്ജ്, സലിം ആര്‍ത്തിയില്‍, അലക്‌സ് കൊട്ടാരക്കര, നാസ്സര്‍ ലെയ്‌സ്, റഫീഖ് പട്ടാമ്പി, തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെക്രട്ടറി യഹ്‌യ കൊടുങ്ങലൂര്‍ സ്വാഗതവും തോമസ് രാജു നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






