റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബ്രിഡ്ജ് കോഴ്‌സ് മെയ് 22ന് ആരംഭിക്കും 2022-23 അധ്യായന വര്‍ഷം പ്ലസ് വണ്‍ ക്ലാസിലേക്കുള്ള സയന്‍സ്, കൊമേഴ്‌സ്, ഹുമാനിറ്റീസ് കോഴ്‌സുകളിലെ പ്രവേശനത്തിന് മുന്നോടിയായാണ് ബ്രിഡ്ജ് കോഴ്‌സ് ഒരുക്കിയിട്ടുളളത്. ബ്രിഡ്ജ് കോഴ്‌സില്‍ സൗജന്യ പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0543972558 നമ്പരില്‍ ബന്ധപ്പെടുക,
മെയ് 29ന് പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് മുമ്പ് വിദ്യാര്‍ഥികളുടെ ആശങ്ക മാറ്റി പഠന പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് സൗജന്യ ബ്രിഡ്ജ് കോഴ്‌സ്. ഈ മാസം 22 മുതല്‍ 26 വരെയാണ് ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഓരോ വിഷയങ്ങളും ലളിതമായി പ്രതിപാദിക്കുന്ന തരത്തിലാണ് ബ്രിഡ്ജ് കോഴ്‌സ് സിലബസ്.
മികച്ച ഉപരിപഠനത്തിന് ഉതകുന്ന തരത്തില്‍ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ അധ്യയനം ക്രമപ്പെടുത്തിയിരിക്കുന്നതായി പ്രിന്‍സിപ്പള്‍ ആസിമ സലീം അറിയിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനവും സ്‌കൂളിന്റെ പ്രത്യേകതയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.