റിയാദ്: കേളി കലാ സാംസ്‌കാരിക വേദി വടംവലി മത്സരം സംഘടിപ്പിച്ചു. അന്യം നിന്നു പോകുന്ന നാടന്‍ കളികളും കലകളും കോര്‍ത്തിണക്കി വസന്തം 2022 എന്ന ശീര്‍ഷകത്തില്‍ കേളി നടത്തിയ പരിപാടിയുടെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിച്ചത്.
റിയാദ് വില്ലാസ് സ്പോണ്സര് ചെയ്ത പ്രഥമ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും ബരീക് അല്‍ ഖിമാം ടെലി കമ്മ്യൂണിക്കേഷന്‍ സ്പോണ്സര് ചെയ്ത സി കെ രാജു മെമ്മോറിയല്‍ റണ്ണേഴ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം അല്‍ ഹയറിലെ പ്രത്യേകം സജ്ജമാക്കിയ അല്‍ ഒവൈധ ഗ്രൗണ്ടില്‍ നടന്നു.
കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, ബരീക്ക് അല്‍ ഖിമാം സെക്യൂരിറ്റി സിസ്റ്റം പ്രതിനിധി ലത്തീഫ് കുളിമാട്, കേളി ആക്ടിങ് സെക്രട്ടറി ടി. ആര്‍ സുബ്രഹ്മണ്യന്‍, പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ജോഷി പെരിഞ്ഞനം എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ലോക വടംവലി നിയമപ്രകാരം നടന്ന മത്സരത്തില്‍ പന്ത്രണ്ട് ടീമുകള്‍ മാറ്റുരച്ചു. കനിവ് എ, കനിവ് ബി ടീമുകള്‍ തമ്മില്‍ മത്സരിച്ച വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ കനിവ് എ ടീം ജേതാക്കളായി. കനിവ് ബി, ടൈഗര്‍ റിയാദ് എ എന്നീ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നൗഷാദ്, ഷൈജു പാച്ച, ഹബീബ്, ജോര്‍ജ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
2020 റോദയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര കമ്മറ്റി അംഗവും റോദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുല്‍ അസീസിന്റെ ഓര്‍മ്മക്കായി റോദ ഏരിയ കമ്മറ്റി ഏര്‍പ്പെടുത്തിയ വിന്നേഴ്‌സ് ട്രോഫി വിജയികളായ കനിവ് എ ടീമിന് സമ്മാനിച്ചു. 2021ല്‍ ഹൃദയാഘാതംമൂലം മരിച്ച അല്‍ഖര്‍ജ് ഏരിയയിലെ കേളി രക്ഷാധികാരി സമിതി അംഗം സി.കെ രാജുവിന്റെ ഓര്‍മ്മക്കായി അല്‍ഖര്‍ജ് ഏരിയ കമ്മറ്റി ഏര്‍പ്പെടുത്തിയ റണ്ണേഴ്‌സ് ട്രോഫി കനിവ് ബി ടീമിനും സമ്മാനിച്ചു. റിയാദ് വില്ലാസ് സ്പോണ്സര് ചെയ്ത വിന്നേഴ്‌സ് പ്രൈസ് മണിയും, ഭരീക് അല്‍ ഖിമാം ടെലി കമ്മ്യൂണിക്കേഷന്‍ സ്പോണ്സര് ചെയ്ത റണ്ണേഴ്‌സ് പ്രൈസ് മണിയും കേളി ഏര്‍പ്പെടുത്തിയ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പ്രൈസ് മണിയും, കേളി ബദിയ ഏരിയ കമ്മറ്റി നല്‍കിയ മൂന്ന് മുട്ടനാടുകളേയും സമ്മാനമായി നല്‍കി. വടം വലി മത്സരത്തിന് റിയാദില്‍ ഏര്‍പ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സമ്മാനങ്ങളാണ് മത്സരത്തില്‍ വിതരണം ചെയ്തത്.
സമാപന ചടങ്ങില്‍ കേളി സെക്രട്ടറിയേറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡണ്ട് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷതയും, സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് കണ്ണപുരം സ്വാഗതവും, ബരീക്ക് അല്‍ ഖിമാം സെകുരിറ്റി സിസ്റ്റം പ്രതിനിധി ലത്തീഫ് കൂളിമാട് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ്, കേളി ആക്ടിങ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, റിയാദ് വടംവലി അസോസിയേഷന്‍ സെക്രട്ടറി ഫൈസല്‍ ബാബു, പ്രസിഡണ്ട് ഷമീര്‍ ആലുവ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേളി ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.