Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

നിയമ ലംഘനം: ഒരു മാസത്തിനിടെ 2.74 ലക്ഷം പേര്‍ക്ക് ശിക്ഷ

റിയാദ്: സൗദിയില്‍ ഒരു മാസത്തിനിടെ 2.74 ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് ശിക്ഷ വിധിച്ചതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. സ്വദേശിശളും വിദേശികളും ഉള്‍പ്പെട്ടവരുടെ നിയമ ലംഘനങ്ങള്‍ക്കാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്.

താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനങ്ങള്‍ പരിഗണിക്കുന്നത് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന് കീഴിലുളള പ്രത്യേക സമിതിയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പിടിയിലായ നിയമ ലംഘകര്‍ക്കെതിരെയാണ് പ്രത്യേക സമിതി തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെയുളള ശിക്ഷാ വിധി പുറപ്പെടുവിച്ചത്. 15,439 ഉത്തരവുകള്‍ വഴി 2,74,849 പേര്‍ക്കാണ് ഒരു മാസത്തിനിടെ ശിക്ഷ പുറപ്പെടുവിച്ചതെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.

സ്വദേശികളല്ലാത്ത നിയമ ലംഘകരെ ശിക്ഷ കഴിഞ്ഞ് നാടു കടത്തും. നിയമ ലംഘകര്‍ക്ക് തൊഴില്‍, താമസം, യാത്ര, അഭയം എന്നിവ നല്‍കി സഹായിച്ച സ്വദേശികള്‍ക്ക് തടവും പിഴയുമാണ് ശിക്ഷ. നിയമ ലംഘകര്‍ക്ക് ജോലി നല്‍കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും. നിയമ ലംഘകരെ സംബന്ധിച്ച വിവരം അറിയിക്കണമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top