ബുറൈദ: പ്രസവാനന്തരം മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം പത്തനാപുരം മാലൂര്‍ സ്വദേശി ആന്‍സി ഫാത്തിമ(31)യാണ് മരിച്ചത്. പൂര്‍ണ ആരോഗ്യത്തോടെ കഴിയുന്ന കുഞ്ഞ് സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്. ഭര്‍ത്താവ് സനിത് അബ്ദുല്‍ ശുക്കൂര്‍ ബുറൈദയില്‍ ഉണ്ട്.
ബുറൈദ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്ററില്‍ അഞ്ച് വര്‍ഷത്തിലധികമായി സേവനം അനുഷ്ടിച്ചുവരുകയായിരുന്നു. കഴിഞ്ഞ ആഴ്ച പ്രസവത്തിന് ബുറെദ എംസിഎച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉനൈസ കിംഗ് സൗദ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യ നില മോശമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.