സകാക്ക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ജൗഫിലെ ഫര്‍ഹത്തില്‍ ഈദും കുടുംബ സംഗമവും സംഘടിപ്പിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ നടത്തിയ പരിപാടിയില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ പങ്കെടുത്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
സാംസ്‌കാരിക സമ്മേളനത്തില്‍ ഹനീഫ് തൊഴുപ്പാടം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് നിഹാസ് കല്ലമ്പലം ഉദ്ഘാടനം ചെയ്തു. നജീബ് വള്ളക്കടവ് സ്വാഗതവും ഹസന്‍ തലശ്ശേരി, അന്‍സില്‍ മൗലവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിമന്‍സ് ഫ്രറ്റേണിറ്റിഫോറം പ്രവര്‍ത്തകരായ ഫസീല നജീബ്, ഹസീന ഷൌക്കത്ത്, മുഹ്‌സിന മനാഫ്, റംസീന നിഷാദ് എന്നിവര്‍ കുട്ടികളുടെ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.