
നാല് ലക്ഷം പേരില്‍ ഒരാളില്‍ മാത്രം കാണുന്ന ബോംബെ ബ്‌ളഡ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട നാല് പേര്‍ കേരളത്തില്‍ നിന്ന് രക്തദാനം നിര്‍വഹിക്കാന്‍ റിയാദിലെത്തി. സംഘത്തില്‍ ഒരാള്‍ വനിതയാണ്. സൗദിയുടെ ആരോഗ്യമേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് രക്തദാനം നിര്‍വഹിക്കാന്‍ വിദേശത്തു നിന്നു രക്ത ധാതാക്കള്‍ എത്തുന്നത്. ഇവര്‍ക്ക് ബ്‌ളഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്ററും റിയാദ് പൊതു സമൂഹവും സ്‌നേഹാദരവും ഒരുക്കി. റിയാദാല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ സൗദി ബാലന് രക്തം നല്‍കുന്നതിനാണ് ഇവര്‍ എത്തിയത്.
1952ല്‍ ഡോ. വൈ എം ബെന്‍ഡേ ബോംബെയിലാണ് ഈ ബ്‌ളഡ്ഗ്രൂ

പ് കണ്ടെത്തിയത്. ഇതോടെയാണ് ബോംബെ ഓ പോസിറ്റീവ് ബ്‌ളഡ് ഗ്രൂപ് എന്ന് പേര് വീണത്. അഭിമാനത്തോടെയാണ് രക്തദാനം നിര്‍വഹിച്ചതെന്ന് സംഘത്തിലെ വനിതാ അംഗം മലപ്പുറം സ്വദേശി ജലീന കെ പറഞ്ഞു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും 28 തവണ രക്ത ദാനം നിര്‍വഹിച്ച മുഹമ്മദ് ഷരീഫ് മലപ്പുറം, പത്തിലധികം തവണ രക്തദാനം ചെയ്ത് മുഹമ്മദ് ഫാറൂഖ് പാലക്കാട്, മുഹമ്മദ് റഫീഖ് തൃശൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് രക്ഷാ ദൗത്യവുമായി എത്തിയത്.
സൗദി ബ്ലഡ് ഡോനേഴ്‌സ് കേരള ഘടകം പ്രസിഡന്റ് ഗഫൂര്‍ കൊയ്‌ലണ്ടിയും ജനറല്‍ സെക്രട്ടറി ഫസല്‍ ചാലാടുമാണ് ദൗത്യം വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. പ്രവാസി മലയാളി ഫൗണ്ടേഷന്‍ ഭാരവാഹികളായ ബിനു കെ തോമസ്, റസ്സല്‍ കമറുദ്ധീന്‍ എന്നിവരും സഹായ ഹസ്തവുമായി രംഗത്തുണ്ടായിരുന്നു.

ഗഫൂര്‍ കൊയിലാണ്ടി, കെ എസ് സൗമ്യ, ഫസല്‍ ചാലാട്, സൈനുദ്ധിന്‍ ഉമര്‍ എന്നിവര്‍ ഇവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ബി ഡി കെ യുടെ ഉപഹാരം ബിനു കെ തോമസിനും റസ്സല്‍ കമറുദ്ദിനും സമ്മാനിച്ചു. പ്രവാസി മലയാളി ഫൗണ്ടേഷന്റെ ആദരവ് ഗഫൂര്‍ കൊയിലാണ്ടിക്ക് ജലീല്‍ ആലപ്പുഴ കൈമാറി. പൊന്നാനി പ്രവാസി കൂട്ടായ്മ, റിയാദ് ടാകിസ് തുടങ്ങിയ കൂട്ടായ്മകള്‍ രക്തദാതാക്കള്‍ക്ക് ഉപഹാരം സമ്മാനിച്ചു.

റിയാദിലെ അപ്പോളോ ഡെമോറോ ഓഡിറ്റോറിത്തില്‍ നടന്ന സ്‌നേഹാദരം പരിപാടിയില്‍ ഗഫൂര്‍ കൊയിലാണ്ടി ആദ്യക്ഷത വഹിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി ആശുപത്രി കാര്‍ഡിയാക് സര്‍ജന്‍ ഡോ. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുക്കാട്, സത്താര്‍ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, വി. ജെ നസ്‌റുദ്ദിന്‍, ഷിബു ഉസ്മാന്‍, ഉമ്മര്‍ മുക്കം, ഷാജഹാന്‍ ചാവക്കാട്, റാഫി പാങ്ങോട്, സിദ്ധിക്ക് തൂവ്വൂര്‍, ബഷീര്‍ കരുനാഗപ്പള്ളി, വിജയന്‍ നെയ്യാറ്റിന്‍കര, നൗഷാദ് ആലുവ, ബഷീര്‍ കനിവ്, സൈനുദ്ധിന്‍ ഉമര്‍, സലിം അര്‍ത്തിയില്‍, ഷാജി മഠത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫസല്‍ ചാലാട് സ്വാഗതവും മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






