റിയാദ്: കാസര്‍കോട് നിവാസികളു ൈകൂട്ടായ്മ കെഎല്‍-14 റിയാദ് ‘കാസ്‌റൊട്ടാരെ പൊല്‍സ്’ എന്ന പേരില്‍ കുടുംബസംഗം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ബന്ധങ്ങള്‍ കണ്ണിയറ്റു പോകുന്ന കാലത്ത് സൗഹൃദങ്ങളുടെ ഹൃദ്യത കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ഗൃഹാതുര സ്മരണ ഉണര്‍ത്തിയ ഒത്തുചേരലില്‍ കലാ കായിക വിനോദ പരിപാടികളും വര്‍ണ്ണ ശബളമായ ആഘോഷങ്ങളും അരങ്ങേറി. നാനൂറിലധികം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ‘കാസ്രോട്ടാരുടെ തട്ടുകട’ എന്നപേരില്‍ ഒരുക്കിയ ഫുഡ് സ്റ്റാളില്‍ കാസറകോഡന്‍ ഇനങ്ങള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കോഴിക്ക് ലേലം വിളി, കോഴി മുട്ടയ്ക്ക് ലേലം വിളി എന്നിവ കൗതുക കാഴ്ചയാണ് സമ്മാനിച്ചത്.
ഗാനമേള, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം കമ്പവലി, ചാക് റൈസ്, കളം പിടിക്കല്‍, ബോള്‍ പാസിംഗ്, കസേരക്കളി, മിഠായി പെറുക്കല്‍, കലം ഉടക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, ക്യൂട്ട് ബേബി കോണ്‍ടെസ്‌റ്, സ്‌പോട് ക്വിസ് തുടങ്ങിയ പരിപാടികളും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.