Sauditimesonline

AL MADEENA
അല്‍ മദീന ഹൈപ്പറില്‍ ലോകകപ്പ് മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ തത്സമയം

റിഫാ മെഗാ കപ്പ് ട്രോഫി ലോഞ്ചിംഗ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ റിഫാ മെഗാ കപ്പ് സീസണ്‍-2 ട്രോഫി ലോഞ്ചിഗും ഫിക്‌സ്ചര്‍ പ്രകാശനവും വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറി. 32 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് ലീഗ് മത്സരത്തിന്റെ മുന്നോടിയാണെന്ന് സംഘാടകര്‍ പറഞ്ഞു.

മലയാളികളുടെ നേതൃത്വത്തിലുളള സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ ഫുഡ്‌ബോള്‍ കൂട്ടായ്മയാണ് റിഫ. ഈ മാസം 11 മുതല്‍ 19 വരെ റിയാദ് ഇസ്‌കാന്‍ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. പ്രൗഢമായ ചടങ്ങില്‍ റിയാദ് മലസ് പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തിലാണ് ട്രോഫി ലോഞ്ചിഗ് നടന്നത്. ടീം മാനേജ്‌മെന്റ് പ്രതിനിധികളും സ്‌പോണ്‍സര്‍മാരും പങ്കെടുത്ത പരിപാടിയില്‍ മത്സരങ്ങളുടെ ക്രമം കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ സഹായത്തോടെ തെരഞ്ഞെടുത്തു. ടെക്‌നിക്കല്‍ ചെയര്‍മാന്‍ ഷക്കീല്‍ തിരൂര്‍കാട്, വിനയന്‍, അഷ്‌റഫ് അബു എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തിന്റെ ഒരുക്കങ്ങള്‍ അബ്ദുല്‍കരീം പയ്യനാട് വിശദീകരിച്ചു.

റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര, ശിഹാബ് കൊട്ടുകാട്, അഷ്‌റഫ് കവ്വായി, മുബഷിര്‍, അബ്ദുസമദ്, അനസ് മാള, മന്‍സൂര്‍, റിഫ പ്രതിനിധികളായ ജുനൈസ് വാഴക്കാട്, കുട്ടന്‍ ബാബു, മുസ്തഫ മമ്പാട്, നൗഷാദ് ചക്കാല, ശരീഫ് കാളികാവ്, പ്രതിനിധികളായ നസ്രുദീന്‍, ജലീല്‍ ആലപ്പുഴ, അഫ്താബ് റഹ്മാന്‍, നാദിര്‍ഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top