Sauditimesonline

MAKKAH RAIN
റിയാദിലും ഖസീമിലും മഴ; സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം

ചലചിത്ര താരം അന്‍സിബ സെപ്തം. 16ന് റിയാദില്‍

റിയാദ്: സൗദി കലാ സംഘം (എസ്‌കെഎസ്) റിയാദ് ബീറ്റ്‌സ്-2022 ഒരുക്കം തുടങ്ങി. സെപ്തംബര്‍ 16ന് റിയാദില്‍ അരങ്ങേറുന്ന പരിപാടിയില്‍ ചലചിത്ര താരം അന്‍സിബ ഹസ്സന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സത്യജിത്ത് സീബുള്‍, സക്കീര്‍ ഹുസ്സൈന്‍, അന്‍ഷാദ് ഫിലിംക്രാഫ്റ്റ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ശ്രീല, നിത, ജയേഷ്, വിഷ്ണു വിജയന്‍, അബി ജോയ്, രാജേഷ് ഗോപാല്‍, ഷബാന അന്‍ഷാദ്, തസ്‌നിം റിയാസ്, ദേവിക ബാബുരാജ്, ലിനെറ്റ് സ്‌കറിയ, ഷാന്‍ പെരുമ്പാവൂര്‍, ബാബുരാജ്, ഷിജു റഷീദ് എന്നിവര്‍ സന്നിഹിതരായിരുന്നു. തങ്കച്ചന്‍ വര്‍ഗീസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഷമീര്‍ കല്ലിങ്കല്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി. സൗദി അറേബ്യയിലെ മുഴുവന്‍ കലാകാരന്മാരെയും ഒരു കുടക്കീഴില്‍ അണി നിരത്തുന്നത്തിന്റെ ഭാഗമായി രൂപീകരിച്ച സൗദി കലാ സംഘത്തിന് നിലവില്‍ 220 അംഗങ്ങളുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top