സൗദി കലാസംഘം കലാവിരുന്ന് സെപ്തം. 16ന് റിയാദില്‍

റിയാദ്: താര സംഘടനയില്‍ ആണ്കോയ്മയില്ലെന്ന് ‘അമ്മ’ പ്രവര്‍ത്തക സമിതി അംഗം അന്‍സിബ ഹസന്. അര്‍ഹതയുണ്ടെങ്കില്‍ വനിതകള്‍ക്ക് അമ്മയുടെ പ്രസിഡന്റ് ആകാന്‍ കഴിയുമെന്നും അവര്‍ റിയാദില്‍ പറഞ്ഞു. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണ്. വൈസ് പ്രസിഡന്റായി ശ്വേതാ മേനോന് തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരതും മത്സരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ട്. അര്‍ഹതയുണ്ടെങ്കില്‍ വനിതകളെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും.

അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തയാണ്. ഡബ്ളിയു സി സി ക്ഷണിച്ചിട്ടില്ല. അവരെ തളളാനും കൊളളാനും ഒരുക്കമല്ല. സംഘടനകളില്‍ മാത്രമല്ല ലോകം മുഴുവന്‍ പുരുഷാധിപത്യം ഉണ്ടായിരുന്നു. അതിന് ഉദാഹരണമാണ് ഹെന്‍ട്രിക് ഇബ്സന്റെ രചന ‘എ ഡോള്‍സ് ഹൗസി’ല്‍ പുരുഷാധിപത്യത്തിന്റെ ഇരയായ കഥാപാത്രം നോറ. പതിറ്റാണ്ടുകള്‍ക്ക് മുമ്പുളള കഥയാണിത്. എന്നാല്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു.

സൗദി കലാ സംഘം ‘റിയാദ് ബീറ്റ്സ്-2022’ പരിപാടിയില്‍ പങ്കെടുക്കാനാണ് അന്‍സിബ റിയാദിലെത്തിയത്. സെപ്തംബര്‍ 16ന് റിയാദ് എക്സിറ്റ് 30ലെ നവ്റാസ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം 4 മുതല്‍ പരിപാടി ആരംഭിക്കും. സൗദിയിലെ വിവിധ പ്രവിശ്യകളിലെ മലയാളി കലാകാരന്മാരുടെ കൂട്ടായ്മയാണ് സൗദി കലാ സംഘം.

കൊവിഡ് കാലത്ത് വാട്സ് ആപ് ഗ്രൂപ്പില്‍ ആരംഭിച്ച കൂട്ടായ്മയില്‍ പ്രതിഭ തെളിയിച്ച ഇരുനൂറിലധികം കലാകാരന്മാര് സജീവമാണ്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ പത്ത് ആല്‍ബം പ്രസിദ്ധീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് റഹിം തബൂക്ക്, ട്രഷറര്‍ ഷമീര്‍ കബിങ്ങല്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തങ്കച്ചന് വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഷബാന അന്‍ഷാദ്, മീഡിയാ കോ ഓര്‍ഡിനേറ്റര്‍ അന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






