അല്‍ അഹ്‌സ: ഉയരങ്ങളിലേക്ക് കുതിക്കുന്ന സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം. ആഘോഷ ദിനങ്ങളെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്ക്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ ഉള്‍പ്പെടെ സമ്മാന പദ്ധതി നെസ്‌റ്റോ ഗ്രൂപ്പ് പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 14 മുതല്‍ 22 വരെ നെസ്‌റ്റോയുടെ അല്‍ അഹ്‌സ ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് ഐഫോണ്‍ 13 പ്രോ മാക്‌സ് ദേശീയ ദിന ഉപഹാരം സമ്മാനിക്കും. സെപ്റ്റംബര്‍ 22നു നടക്കുന്ന ആഘോഷ പരിപാടിയില്‍ വിജയികളെ പ്രഖ്യാപിക്കും. കൂടാതെ പത്ത് ദിവസം നീളുന്ന പ്രത്യേക പ്രമോഷന്‍ വഴി ഏറ്റവും മികച്ച വിലയില്‍ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് റീജിയണല്‍ മാനേജര്‍ മുഹ്‌സിന്‍ ആരാമം അറിയിച്ചു. സമ്മാന കൂപ്പണിന്റെ വിതരണ ഉത്ഘാടനം നസ്‌റിന്‍ ഈസ ഇബ്‌റാഹീം അല്‍ ഉവൈശിര്‍ നിര്‍വ്വഹിച്ചു. കൂപ്പണ്‍ ലഭ്യമാക്കുന്നതിന് നിബന്ധനകളില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
ആഘോഷ പരിപാടികള്‍ക്ക് തിളക്കമേകി സെപ്റ്റംബര്‍ 22 വ്യാഴം വൈകിട്ട് 7 മുതല്‍ ഇന്‍ഡോ-സൗദി സാംസ്‌കാരിക കലാപരിപാടികള്‍ അരങ്ങേറും. സ്വദേശി വിദേശി കലാകാരന്മാര്‍ കൈകോര്‍ക്കുന്ന കലാവിരുന്ന് നെസ്‌റ്റോ കാര്‍പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്. സൗദി പരമ്പരാഗത സംഗീത, നൃത്ത പരിപാടികള്‍ ഈ ആഘോഷങ്ങളില്‍ ആകര്‍ഷണീയമായിരിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.