Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

സംഗീതം പെയ്തിറങ്ങിയ ‘കിയോത്സവം’

റിയാദ്: മേളപ്പെരുക്കം മാസ്മരിക വലയം തീര്‍ത്ത ‘കിയോത്സവം’ സംഗീത വിരുന്ന് വേറിട്ട അനുഭവം സമ്മാനിച്ചു. കണ്ണൂര്‍ എക്‌സ്പാര്‍റ്റിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (കിയോസ്) പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത വിരുന്നൊരുക്കിയത്. പിന്നണി ഗായിക സയനോര ഫിലിപ്പ്, നസീര്‍ മിന്നലെ, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ സംഗീത വിരുന്നിന് നേതൃത്വം നല്‍കി.

സാംസ്‌കാരിക സമ്മേളനം എഞ്ചി. ഹുസൈന്‍ അലി ഉദ്ഘാടനം ചെയ്തു. കിയോസ് ചെയര്‍മാന്‍ ഡോ. സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി പുനരധിവാസം ലക്ഷ്യമാക്കി കിയോ ഇന്‍ഫ്രാ ആന്റ് ആഗ്രോ പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ചതായി അദ്ദേഹം പറഞ്ഞു. കിയോസ് അംഗങ്ങളില്‍ നിന്ന് രണ്ടുകോടി രൂപ മൂലധനം സമാഹരിച്ചാണ് കമ്പനി ആരംഭിച്ചത്. അനുഭവ സമ്പത്തുളള പ്രവാസികള്‍ക്ക് നാട്ടില്‍ തൊഴിലും നിക്ഷേപ അവസരവും നല്‍കും. കണ്ണൂര്‍ ജില്ലയില്‍ നിന്നുളളവര്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കുമെന്നും ഡോ. സൂരജ് പാണയില്‍ വ്യക്തമാക്കി.

മാനവികതക്ക് മുന്‍ഗണന നല്‍കി സമൂഹത്തിലെ എല്ലാ വിഭാഗത്തിനും സഹായം നല്‍കാന്‍ കിയോസ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് കിയോസിനെ പരിചയപ്പെടുത്തിയ ജനറല്‍ കണ്‍വീനര്‍ പൂക്കോയ തങ്ങള്‍ പറഞ്ഞു. അബ്ദുറഹ്മാന്‍ അല്‍ അത്താസ്, സജ്ജാദ്, സാജിത്ത്, അഡ്വ. അജിത് കുമാര്‍, ക്ലീറ്റസ്, ഷംനാദ് കരുനാഗപ്പളളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കിയോത്സവത്തിന് പിന്തുണ നല്‍കിയ വ്യവസായ, വാണിജ്യ രംഗത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. ഇസ്മയില്‍ കണ്ണൂര്‍ സ്വാഗതവും ഷൈജു പച്ച നന്ദിയും പറഞ്ഞു.

സൗദിയില്‍ പ്രഥമ സന്ദര്‍ശനം നടത്തിയ സയനോര ഫിലിപ് മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിച്ച് സദസ്സിന്റെ കയ്യടി നേി. ബിന്ദീ ടീച്ചര്‍ ചിട്ടപ്പെടുത്തിയ തിരുവാതിരയും നൃത്തനൃത്യങ്ങളും അരങ്ങേറി.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top