Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

സൗദിയില്‍ ബസ് സുരക്ഷ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം

റിയാദ്: സൗദിയിലെ സ്‌കൂള്‍ ബസുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം നടപ്പിലാക്കുന്നു. ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

സ്‌കൂള്‍ ബസുകള്‍, സ്‌പെഷ്യല്‍ സര്‍വീസ് ബസുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. പദ്ധതി അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരും. ലൈസന്‍സ് കാലാവധി, ബസുകളുടെ പ്രവര്‍ത്തന കാലാവധി എന്നിവ പ്രത്യേകം സോഫ്ട്‌വെര്‍ വഴി നിരീക്ഷിക്കും.

ഗതാഗത സുരക്ഷയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതു ഗതാഗത അതോറിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും സാങ്കേതിക മികവും ഉറപ്പുവരുത്താന്‍ നിരീക്ഷണ സംവിധാനത്തിന് കഴിയും.

അനുമതിയില്ലാതെയും ഫിറ്റ്‌നസ് നേടാതെയും സര്‍വീസ് നടത്തുന്നത് നിയമ ലംഘനമാണ്.പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അനധികൃതമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളെ വേഗം കണ്ടെത്താന്‍ കഴിയുമെന്നും പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top