Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

ഇ-ഇന്‍വോയ്‌സ്; മൂന്നാം ഘട്ടം ജൂലൈ ഒന്നിന്

റിയാദ്: സൗദിയില്‍ ഇ-ഇന്‍വോയ്‌സുകളുടെ മൂന്നാം ഘട്ടം 2023 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടാം ഘട്ടം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇലക്‌ട്രോണിക് ഇന്‍വോയ്‌സുകളെ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിക്കുന്ന പദ്ധതി 2021 ഡിസംബര്‍ 4ന് ആണ് ആരംഭിച്ചത്. രണ്ടാം ഘട്ടം ജനുവരി ഒന്നിന് പ്രാബല്യത്തില്‍വരും. മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ആറു മാസം സാവകാശം നല്‍കിയതിന് ശേഷമാണ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.

50 ലക്ഷം നികുതി വരുമാനമുളള സ്ഥാപനങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ ഇ-ഇന്‍വോയിസ് ബാധകമാക്കിയത്.

ഇണ്ടാം ഘട്ടത്തിലാണ് നികുതിദായകന്റെ ഇഇന്‍വോയ്‌സുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അതോറിറ്റിയുടെ ഇ-പ്ലാറ്റ്‌ഫോം പോര്‍ട്ടലായ ഫതൂറയുമായി ബന്ധിച്ചിച്ചത്. ഇത് അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാണ്. മൂന്ന് കോടി വരുമാനം നേടുന്നവരാണ് മൂന്നാം ഘട്ടത്തില്‍ ഇ-ഇന്‍വോയ്‌സിന്റെ പരിധിയില്‍ വരുന്നത്. പുതിയ നിയമം പ്രഖ്യാപിച്ചതോടെ സംരംഭകര്‍ ഇന്‍വോയ്‌സുകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കുകയും സോഫ്ട്‌വെയറുകള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top