റിയാദ്: വിവിധ പരിപാടികളോടെ വേങ്ങര മണ്ഡലം കെഎംസിസി ‘സംഗമം-2022’ സമാപിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തയല്‍ നടന്ന പരിപാടി മണ്ഡലം ട്രഷറര്‍ അലി അകബര്‍ പി കെ ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് നജ്മുദ്ധീന്‍ അരീക്കന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റും അലിവ് ജനറല്‍ സെക്രട്ടറിയുമായ ശരീഫ് കുറ്റൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചേറൂര്‍, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, അലവി കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി അലിവ് സംഗമം, കൗണ്‍സില്‍ മീറ്റ് എന്നിവ നടന്നു. പ്രവര്‍ത്തന സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ നവാസ് കുറുങ്കാട്ടില്‍ അവതരിപ്പിച്ചു. കൗണ്‍സില്‍ മീറ്റ്‌സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉല്‍ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. റിട്ടേണിംങ് ഓഫീസറായ നാഷണല്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ യു പി മുസ്തഫ, നിരീക്ഷകരായ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധീക്ക് കോങ്ങാട്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അഷ്‌റഫ് ടി ടി (ചെയര്‍മാനായി), നജ്മുദ്ധീന്‍ അരീക്കന്‍ (പ്രസിഡന്റ്), നവാസ് കുറുങ്കാട്ടില്‍ (ജനറല്‍ സെക്രട്ടറി), സഫീര്‍ എം ഇ ആട്ടീരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അഷ്‌റഫ് കെ കെ ആട്ടീരി, സുല്‍ഫീക്കര്‍ പി ഇ, മുസ്താഖ് ടി വേങ്ങര, നൗഷദ് ചക്കാല, സലാം എ കെ,ഇ കെ റഹീം, നാസര്‍ പൈനാട്ടില്‍, ഷിഹബ് കുഴിപ്പുറം, ഷബീറലി ജാസ്, സിദ്ധീഖ് പുതിയത്ത്പ്രായ, നൗഫല്‍ തൊമ്മങ്ങാടന്‍, നൗഷദ് പി ടി ഊരകം, പി കെ എം ഷംസീര്‍ എന്നിവരാണ് സഹ ഭാരവാഹികള്‍. ജനറല്‍ സെക്രട്ടറി സഫീര്‍ സ്വാഗതവും നൗഷാദ് ചക്കാല നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.