Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

വാര്‍ഷിക ആഘോഷത്തിനൊരുങ്ങി ‘ടീം കാപിറ്റല്‍ സിറ്റി’

റിയാദ്: സാമൂഹ്യ മാധ്യമ കൂട്ടയ്മ ടീം കാപിറ്റല്‍ സിറ്റി രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഡിസംബര്‍ 31 ന് ശനി രാത്രി 6.00ന് അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍. സൗദിയിലെ കലാകാരന്മാര്‍ക്കൊപ്പം കേരളത്തില്‍ നിന്നുളള ഗായകരും കോമഡി കലാകാരന്‍മാരും പങ്കെടുക്കും.

കലാകാരന്മാരായ നിസാര്‍ വയനാട്, ബിബിന്‍ സേവ്യര്‍, ജസീല പര്‍വീന്‍, രാജ സാഹിബ് എന്നിവര്‍ അരങ്ങിലെത്തും. ‘നോണ്‍ സ്‌റ്റോപ്പ് മ്യൂസിക്, കോമഡി ഷോ എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ മന്‍സൂര്‍ ചെമ്മല, നസീം നസീര്‍, ബിന്‍യാമിന്‍ ബില്‍റു, ഷമീര്‍ പാലോട്, മുഹമ്മദ് നിയാസ്, ഷഫീക്ക് കടൂരന്‍, ജംഷിദ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top