Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ക്രിസ്മസ്: നിലപാട് വ്യക്തമാക്കി മുസ്ലീം വേള്‍ഡ് ലീഗ് മേധാവി

റിയാദ്: ക്രിസ്മസ് ആശംസകള്‍ കൈമാറുന്നതിന് ഇസ്‌ലാമില്‍ വിലക്കില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് മേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് അല്‍ഇസ. ആശംസകര്‍ നേരുന്നതിലൂടെ മറ്റുളളവരുടെ വിശ്വാസം സ്വീകരിച്ചതായി കരുതാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തു മത വിശ്വാസികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതില്‍ തെറ്റില്ല. ഇതില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ഇസ്‌ലാമിക നിയമത്തില്‍ ഇല്ലെന്ന് ഷെയ്ഖ് ഡോ. മുഹമ്മദ് അല്‍ഇസ വ്യക്തമാക്കി. എംബിസി ടെലിവിഷന് അനുവദിച്ച അഭിമുഷത്തിലാണ് മുസ്‌ലിം വേള്‍ഡ് ലീഗ് മേധാവി നിലപാട് വ്യക്തമാക്കിയത്. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് മുസ്ലിം വേള്‍ഡ് ലീഗ്.

ലോകത്ത് സഹവര്‍ത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശംസകളുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ആശംസകള്‍ അനിസ്‌ലാമികവും അതു നിരോധിണമെന്നും ചില മുസ്‌ലിം പണ്ഡിതന്മാര്‍ സംവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഡോ. മുഹമ്മദ് അല്‍ഇസയുടെ വിശദീകരണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top