
റിയാദ്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അന്യായമായി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്ന് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. എതിര്‍ശബ്ദങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും കെഎംസിസി പ്രസ്താവനയില്‍ പറഞ്ഞു.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമര പോരാട്ടത്തില്‍ എക്കാലത്തും മുന്നില്‍ നിന്ന് നയിച്ച ചരിത്രമാണ് യൂത്ത് ലീഗിനുളളത്. 28 സമരഭടന്മാരെയാണ് കഴിഞ്ഞ ദിവസം നടന്ന സേവ് കേരള മാര്‍ച്ചിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇത് ഭരണകൂട ഭീകരതയാണ്. പ്രതിഷേധ സ്വരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പി കെ ഫിറോസ് ഉള്‍പ്പെടെയുള്ള സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കെഎംസിസി വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






