Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ഇറാഖ്-സൗദി അതിര്‍ത്തി വഴി എത്തിയത് ലക്ഷം തീര്‍ത്ഥാടകര്‍

റിയാദ്: സൗദിയിലെ വടക്കന്‍ അതിര്‍ത്തി വഴി എത്തുന്ന ഇറാഖ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതായി അധികൃതര്‍. ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം റോഡ് മാര്‍ഗം ഒരു ലക്ഷത്തിലധികം ഇറാഖ് പൗരന്‍മാര്‍ രാജ്യത്ത് എത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

വടക്കന്‍ അതിര്‍ത്തി വഴി കരമാര്‍ഗം ജദിദത്ത് അറാര്‍ ചെക് പോയിന്റ് വഴി ഒരു ലങ്കത്തിലധികം തീര്‍ത്ഥാടകര്‍ സൗദിയിലെത്തി ഉംറ നിര്‍വഹിച്ചതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇറാഖിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് 30 വര്‍ഷം കരാതിര്‍ത്തി അടച്ചിട്ടിരുന്നു. 2020 നവംബറിലാണ് വാണിജ്യ ആവശ്യങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചത്. കോവിഡിനെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ നീക്കം കുറവായിരുന്നു. എന്നാല്‍ ഈ സീസണില്‍ ആദ്യമയാണ് ഇത്രയും തീര്‍ത്ഥാടകര്‍ കരമാര്‍ഗം ഇറാഖില്‍ നിന്ന് എത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയിലാണ് തീര്‍ത്ഥാടകര്‍ അറാര്‍ വഴി സൗദിയിലെത്തുന്നത്. ദീദത്ത് ചെക് പോയിന്റമില്‍ ഏറ്റവും മികച്ച കസ്റ്റംസ്, ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന വികസന പദ്ധതികളും പ്രാര്‍ത്ഥനക്കുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top