Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

വൈവിധ്യം നിറഞ്ഞാടി കേളി ദിനാഘോഷം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഇരുപത്തിരണ്ടാം വാര്‍ഷികം ‘കേളിദിനം-2023’ വൈവിധ്യമാര്‍ന്ന പരിപാിെകളോടെ ആഘോഷിച്ചു. അല്‍ ഹയ്‌റിലെ അല്‍ ഒവൈദ ഫാം ഹൗസില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ലോകകേരള സഭാ പ്രതിനിധിയും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വര്‍ഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണം നടത്തി.

ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സത്താര്‍ കായംകുളം, കേരള കോണ്‍ഗ്രസ് (എം) വൈസ് പ്രസിഡന്റ് ബോണി, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, അല്‍ ഖസീം പ്രവാസി സംഘം സെക്രട്ടറി പര്‍വേശ്, സ്‌പോണ്‍സര്‍മാരായ നുസ്‌കി മാര്‍ക്കറ്റിംഗ് മാനേജര്‍ മുജീബ്, എസ്.റ്റി.സി.ഡാറ്റാ സെന്റര്‍ ഡയറക്ടര്‍ നിബില്‍ സിറാജ്, മാനേജര്‍ നിഷാദ്, ജോസ്‌കോ പൈപ്പ്‌സ് എം.ഡി ബാബു വഞ്ചൂപ്പുര, ലീഗല്‍ അഡ്വൈസര്‍ ജമാല്‍ ഫൈസല്‍ ഖഹ്ത്താനി, ടി.എസ്.ടി മെറ്റല്‍ ഇന്‍ഡസ്ട്രി എം.ഡി മധുസൂദനന്‍ പട്ടാന്നൂര്‍, അല്‍ ഹിമാം കോണ്‍ട്രാക്റ്റിംഗ് കമ്പനി എം.ഡി സജീവ് മത്തായി, എഴുത്തുകാരി സബീന.എം.സാലി എന്നിവര്‍ ആശംസകള്‍ നര്‍ന്നു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു

കേളിയുടേയും, കുടുംബ വേദി അംഗങ്ങളുടെയും കുട്ടികളുടേയും നാടകം, നൃത്തനൃത്യങ്ങള്‍, സംഗീത ശില്പം, ഒപ്പന, കൈകൊട്ടിക്കളി, നാടന്‍ പാട്ടുകള്‍, വിപ്ലവ ഗാനങ്ങള്‍, കഥാ പ്രസംഗം, ഓട്ടം തുള്ളല്‍, ചാക്യാര്‍ കൂത്ത്, തെയ്യം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ അവതരിപ്പിച്ച പ്രതിഭകള്‍ക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top