
റിയാദ്: യമന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് സൗദി സഖ്യസേന. മൊന്നാബിഹ്, ശാഹ്ദ എന്നിവിടങ്ങളില്‍ സഖ്യസേന ആക്രമണം നടത്തിയെന്ന് യമനിലെ വിമതരായ ഹൂതികള്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഖ്യസേന.
അടിസ്ഥാന ഹരിതമായ ആരോപണമാണ് ഹൂതികള്‍ ഉന്നയിക്കുന്നതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുനക്കി അല്‍ മാലിക്കി പറഞ്ഞു. സഖ്യസേന നടത്തുകയോ സിവിലിയന്‍മാര്‍ക്ക് അപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും സഖ്യ സേന വ്യക്തമാക്കി.

2022 ഒക്ടോബര്‍ 2ന് അവസാനിച്ച വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കുന്നതിനുളള ശ്രമങ്ങളെ സഖ്യസേന പിന്തുണയ്ക്കുകയാണെന്നും തുര്‍ക്കി അല്‍ അല്‍മാലികി വ്യക്തമാക്കി. അതിര്‍ത്തികളിലും യെമനിലെ വിവിധ പ്രദേശങ്ങളിലും ഹൂതികള്‍ അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തുന്നുണ്ടെങ്കിലും സംയമനം പാലിക്കുകയാണ്.
ഹൂതികളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളില്‍ കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടക്കുന്നു. ഹൂതി നേതാക്കളും അവരെ പിന്തുണക്കുന്നവരുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘടിത കുറ്റകൃത്യങ്ങളെ ലഘൂകരിക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും സംഖ്യ സേന വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.