
റിയാദ്: ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ പശ്ചിമേഷ്യയില്‍ യഥാര്‍ത്ഥ സ്ഥിരത സാധ്യമാവുകയുളളൂവെന്ന് സൗദി വിദേശകാര്യ മന്ത്രി. ദാവേസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തി പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഫലസ്തീന്‍ ജനതക്ക് സ്വതന്ത്ര രാഷ്ട്രം ആവശ്യമാണെന്ന സൗദി നിലപാട് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവര്‍ത്തിച്ചു. സ്ഥിരതയും സമാധാനത്തിനും ഇതു മാത്രമാണ് പോംവഴി. ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാകാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥിതഗതികള്‍ സാധാരണ നിലയിലാകുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും ഫലസ്തീന്‍ രാഷ്ട്രം ആവശ്യമാണ്. അപ്പോള്‍ മാത്രമാണ് ഫലസ്തീന്‍ ജനതക്ക് പ്രതീക്ഷയും അന്തസ്സും പ്രധാനം ചെയ്യാന്‍ കഴിയുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി. ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ഗൗരവമായ ഇടപെടല്‍ നടത്തണമെന്ന് ഇസ്രായേല്‍ സര്‍ക്കാരിനോട് മന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.
ഫലസ്തീന്‍ വിഷയത്തില്‍ സൗദിയുടെ ആശങ്ക പ്രകടിപ്പിക്കുകയും പരിഹാരം കണ്ടെത്തുന്നതിനുളള വേദിയായി വേള്‍ഡ് ഇക്കണോമിക് ഫോറത്തെ ഉപയോഗപ്പെടുത്താന്‍ സൗദി അറേബ്യക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി നിലപാടിലെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. അറബ് സമാധാന പദ്ധതി പ്രകാരം സ്വയം നിര്‍ണയാവകാശം അനുവദിക്കണം. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണം. ഇതിനുളള സൗദി അറേബ്യയുടെ പിന്തണ പ്രശംസാര്‍ഹമാണെന്നും ഫലസ്തീന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.